
പത്തനംതിട്ട : മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ , കെ.ജി.എൻ.എ എന്നീ സംഘടനകൾ സംയുക്തമായി ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.ലക്ഷ്മീ ദേവി, സംസ്ഥാന കമ്മിറ്റിയംഗം മാത്യു എം.അലക്‌സ്, ജില്ലാ പ്രസിഡന്റ് ജി.ബിനു കുമാർ,കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ.ജാൻകിദാസ്, കെ.ജി.എൻ.എ സംസ്ഥാനകമ്മറ്റിയംഗം ദീപാ ജയപ്രകാശ്, ജില്ലാ സെക്രട്ടറി എ.എസ്.നിഷാദ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാസെക്രട്ടറി ജി.അനീഷ് കുമാർ, ആദർശ് കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |