
ചെങ്ങന്നൂർ : കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന ജനകീയ സമരം വിജയം കൈവരിച്ചതിന്റെ ഭാഗമായി 20ന് വിജയാഹ്ലാദ റാലിയും സംഗമവും നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് മുളക്കുഴ സി സി പ്ലാസയിൽ നടക്കുന്ന വിജയാഹ്ളാദ സംഗമം കൊടിക്കുന്നിൽ സുരേഷ്.എം.പി ഉദ്ഘാടനം ചെയ്യും. സമരസമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യപ്രഭാഷണം നടത്തും. സമരസമിതി സംസ്ഥാന രക്ഷാധികാരി ജോസഫ് എം.പുതുശ്ശേരി പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |