ഇലവുംതിട്ട : ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഇലവുംതിട്ട പൊലീസ് അറസ്റ്റു ചെയ്തു. വള്ളിക്കോട് സുധിവിലാസത്തിൽ സുധീഷ് (29) നെയാണ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രി 10 നാണ് സംഭവം. മുൻ പരിചയം മുതലാക്കി വീട്ടിൽ എത്തി തട്ടിവിളിക്കുകയും കതക് തുറന്ന ഉടനെ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ വീട്ടമ്മ അടുത്ത വീട്ടിൽ അഭയംതേടി. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ പിടികൂടി. ഇയാൾ മുൻപും ഇത്തരത്തിലുള്ള കേസിൽ ഉൾപ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് കരിം, എസ്.ഐ അനിൽ.കെ.എൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ധനൂപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |