SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

വനമഹോത്സവം

kld-phs

കുളനട : കുളനട ഗ്രാമപഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന വനമഹോത്സവം പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷതവഹിച്ചു. റാന്നി ഡി.എഫ്.ഒ എൻ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. റാന്നി സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് ബി.രാഹുൽ, കുളനട ഗ്രാമ പഞ്ചായത്ത് അംഗം സുജിത്ത്, പ്രിൻസിപ്പൽ ശ്രീകുമാർ, റാന്നി ആർ.എഫ്.ഒ വി.എസ്.ഷുഹൈബ്, പത്തനംതിട്ട ആർ.എഫ്.ഓ മുഹമ്മദ് സാബിർ.ജെ എന്നിവർ പ്രസംഗിച്ചു. സ്‌നേക്ക് റെസ്‌ക്യൂവർ ഷാജി പാമ്പുകളെ കുറിച്ചുള്ള ക്ലാസെടുത്തു. ഹെഡ്മിസ്ട്രസ് സ്മിത.വി സ്വാഗതവും ഡപ്യൂട്ടി ആർ.എഫ്.ഒ ജോർജ്കുട്ടി കെ.എൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL