
പെരിങ്ങനാട് : പെരിങ്ങനാട് മഹാത്മ ഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പെരിങ്ങനാട് ഹയർ സെക്കൻഡറി സ്കൂളിൽ കെ.ദാമോദരൻ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ജി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജില്ലാലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ.രാജശേഖരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സുമിന കെ.ജോർജ്ജ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.വാസുദേവൻ, സ്കൂൾ ഹെഡ്മാസ്റ്റർ ജയിംസ്.പി.എം, പി.ടി.എ പ്രസിഡന്റ് സതീഷ് ബാലൻ, ജയൻ പെരിങ്ങനാട്, വിജയകൃഷ്ണൻ പഞ്ചാക്ഷരം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |