SignIn
Kerala Kaumudi Online
Sunday, 05 July 2026 7.30 AM IST

വിളവിന്റെ വിസ്മയം

naranganam

നാരങ്ങാനം: ഗ്രാമപഞ്ചായത്തിൽ വിളകളുടെയും പൂക്കളുടെയും വിസ്മയം ഒരുക്കാൻ 'ഓണത്തിന് ഒരുക്കാം വിളവിന്റെ വിസ്മയം' പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബി.പ്രസാദ്, സോമരാജൻ കെ.റ്റി കണ്ണാറയിൽ എന്ന കർഷകന്റെ കൃഷിയിടത്തിൽ തൈകൾ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മനോജ് കുമാർ.വി.പി അധ്യക്ഷതവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഫിലിപ്പ് അഞ്ചാനി, കൃഷി ഓഫീസർ മഹിമ മോഹൻ കാർഷിക വികസന സമിതി അംഗം ടൈറ്റസ് സാമുവൽ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പച്ചക്കറി കൃഷിയും ബന്ദിപ്പൂ കൃഷിയും വ്യാപിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL