
കോന്നി : കെ.ജി.വി.ഒ.എ പത്തനംതിട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ജന്തുജന്യരോഗ ദിനത്തോടനുബന്ധിച്ച് കോന്നി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.റൂൺ മറിയം മത്തായി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ദീപു ഫിലിപ്പ് മാത്യു കുട്ടികളുമായി സംവദിച്ചു. ജില്ലാ സെക്രട്ടറി ഡോ.കാർത്തിക്.എ, ഡോ.സൂസൻ പി.ഐസക്, ഡോ.ഷീന ഗ്രേസ്, ഡോ.ചിത്ര.ആർ, ഡോ.വിഷ്ണു.ടി, ഡോ.സൂരജ് ടി.ഷാജി എന്നിവർ സംസാരിച്ചു. ഡോ.ചിഞ്ചു ചിത്രകുമാർ ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |