
കൊടുമൺ : കൊടുമൺ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ കർഷക സഭയും ഞാറ്റുവേലച്ചന്തയും പ്രസിഡന്റ് സി.ജി.ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രകാശ് ടി.ജോൺ അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം എ.എൻ.സലിം തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ബിനിലാൽ കുരുമുളക് തൈവിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അജികുമാർ രണ്ടാംകുറ്റി, ലാലി സുദർശൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എ.ജി.ശ്രീകുമാർ, കെ.ഹരികുമാർ, ജി.അനിരുദ്ധൻ, ഡി.പ്രദീപ്, മിഥിൻ അങ്ങാടിക്കൽ, എം.ആർ.രൂപ, ലീലാമണി വാസുദേവൻ, ലിസി ലാൽജി, സീനാസത്യൻ, അംബിക വിനയൻ, റോണി വർഗീസ്, രഞ്ജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |