
പത്തനംതിട്ട : ജില്ലയിൽ ക്വാറി ഉത്പന്നങ്ങൾക്ക് ഏകപക്ഷീയമായി വില വർദ്ധിപ്പിച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സർക്കാർ മാറിക്കഴിഞ്ഞപ്പോൾ മുതൽ കരാർ, താത്കാലിക തൊഴിലാളികൾ രാഷ്ട്രീയപ്രേരിതമായി പിരിച്ചുവിടൽ ഭീഷണി നേരിടുകയാണ്. 20 വർഷമായി ജോലി ചെയ്യുന്ന തൊഴിലാളികളെ പിരിച്ചുവിടുന്നത് മനുഷ്യത്വല്ല. മാത്രമല്ല പലർക്കും മറ്റൊരു ജോലിയിൽ പ്രവേശിക്കാവുന്ന പ്രായപരിധി കഴിഞ്ഞിട്ടുമുണ്ട്. പിരിച്ചുവിടലിനെതിരെ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കുമുന്നിൽ സമരപരിപാടികൾ ആരംഭിക്കാനും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് എസ്. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ബി ഹർഷകുമാർ റിപ്പോർട്ടവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |