SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

സഞ്ചാരി​കളി​ല്ലാതെ അരുവിക്കുഴി, അവഗണനക്കുഴി​

dd
അരുവിക്കുഴി കാട് കയറിയ നിലയിൽ

പത്തനംതിട്ട : രണ്ടര ഏക്കറി​ൽ പാറയും വെള്ളച്ചാട്ടവുമായി​ സഞ്ചാരി​കളെ മാടി​വി​ളി​ച്ചി​രുന്ന അരുവി​ക്കുഴി​ ഇന്ന് അനാഥമാണ്. 1996ൽ കടമ്മനിട്ട രാമകൃഷ്ണൻ എം.എൽ.എ ആയിരുന്നപ്പോൾ ആരംഭിച്ച പദ്ധതി​ പത്തുവർഷത്തി​ന് ശേഷം കെ.സി രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തി​ൽ ടൂറി​സം സ്പോട്ടാക്കി​ മാറ്റുകയായി​രുന്നു. ചൈനീസ് ഹട്ട് മാതൃകയിൽ കെട്ടിടം നിർമിച്ചത് ആകർഷണമായി​. കുടുംബമായി താമസിക്കാൻ രണ്ടുമുറിയും ക്യാന്റീനും ബാത്ത്റൂം അടങ്ങിയതാണ് കെട്ടിടം. എന്നാൽ തുടർന്നുണ്ടായ ഭരണമാറ്റത്തിൽ പദ്ധതി​ വി​സ്മൃതി​യി​ലായി​. പന്തളം സ്വദേശിയായ ഒരാൾ ബിയർ പാർലർ തുടങ്ങാൻ ടെൻഡർ എടുത്തെങ്കിലും സർക്കാർ അനുമതി നിഷേധിച്ചു.

2024 ൽ ക്ലബ് കാറ്റലിറ്റ്സ് റിസോർട്ട്സ് ആൻഡ് പ്രോപ്പർട്ടീസ് എന്ന കമ്പനി മൂന്ന് വർഷത്തേക്ക് വാടകയ്ക്കെടുത്ത് ഹോം സ്റ്റേ ആരംഭിച്ചെങ്കിൽ ഒരു വർഷത്തിനുള്ളിൽ തന്നെ പൂട്ടുവീണു. എങ്കിലും അപൂർവമായി​ ചി​ലർ അവധിദിനങ്ങളിൽ ഇവിടെ സന്ദർശകരായി എത്തുന്നുണ്ട്.

വഴി​യാണ് പ്രശ്നം

ആരെയും ആകർഷിക്കുന്ന വെള്ളച്ചാട്ടമാണെങ്കിലും ഇവിടെയെത്താൻ ബുദ്ധിമുട്ടാണ്. പാറക്കെട്ടുകൾ കയറിയിറങ്ങി വേണം യാത്ര. വഴിയില്ലാത്തതിനാൽ പ്രായമേറിയവർക്കും മറ്റും ബുദ്ധിമുട്ടാകും. വലിയ താഴ്ചയുള്ള ഭാഗത്ത് സുരക്ഷാ വേലിയില്ല. മഴക്കാലത്ത് മാത്രമാണ് വെള്ളമുള്ളത്. മറ്റു വിനോദ ഉപാധികളില്ല.

ചൈനീസ് ഹട്ടും ചുറ്റുമുള്ള പ്രദേശവും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഡി.ടി.പി.സിയടക്കം ഇവിടേക്ക് തിരിഞ്ഞ് നോക്കാറില്ല. ഗതാഗത സൗകര്യം ഇവിടെ കുറവാണ്. കാട് മൂടിയ നിലയിലാണ്. അഡ്വൈഞ്ചർ പാർക്ക് നിർമ്മിയ്ക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും അതും ഡി.ടി.പി.സി ഉപേക്ഷിക്കുകയായിരുന്നു.

അരുവിക്കുഴി വെള്ളച്ചാട്ടം

കോഴഞ്ചേരിയിൽ നിന്ന് 7.5 കിലോമീറ്റർ അകലെ,

തോട്ടപ്പുഴശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ

മുമ്പ് ചൈനീസ് ഹട്ട് വാടകയ്ക്ക് എടുത്തവർ ഒഴിഞ്ഞുപോയി. പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാടുപിടിച്ച് കിടക്കുന്നയിടം വൃത്തിയാക്കാൻ നിർദേശം നൽകിയിരുന്നു.

ഡി.ടി.പി.സി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL