
പത്തനംതിട്ട : രണ്ടുദിവസമായി നീണ്ടുനിന്ന കർഷകസംഘം ജില്ലാ സമ്മേളനത്തിന് സമാപനം. പ്രതിനിധികളുടെ ചർച്ചയും മറുപടിയും പ്രമേയ അവതരണവും തിരഞ്ഞെടുപ്പും നടന്നു. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, പ്രസിഡന്റ് എം.വിജയകുമാർ, സംസ്ഥാന നേതാക്കളായ എം.പ്രകാശൻ, എ.സി.മൊയ്‌തീൻ, അഡ്വ.ഓമല്ലൂർ ശങ്കരൻ, പി.എം.ഇസ്‌മയിൽ, പ്രൊഫ.എം.ടി.ജോസഫ്, വത്സല മോഹൻ, ഷെയ്‌ക് പി ഹാരീസ്, സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു, സി ഐ ടി യു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി വിജു കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഡോ.സജി ചാക്കോ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.തുളസീധരൻപിള്ള സ്വാഗതം പറഞ്ഞു. വത്സൻ പനോളി, അഡ്വ.ഓമല്ലൂർ ശങ്കരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എം.വി.സഞ്‌ജു, ബാബു കോയിക്കലേത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഡോ.സജി ചാക്കോയെ പ്രസിഡന്റായും ആർ.തുളസീധരൻ പിള്ളയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഡ്വ.ജെനുമാത്യുവാണ് ട്രഷറർ. ജി.അനിൽകുമാർ, ആർ.ബി.രാജീവ്‌കുമാർ, ഡോ.അംബികദേവി (വൈസ് പ്രസിഡന്റുമാർ), ആർ.അജയകുമാർ, കെ.ജി.വാസുദേവൻ, ആർ.ഗോവിന്ദ് (ജോയിന്റ് സെക്രട്ടറിമാർ), ജി.വിജയൻ, അഡ്വ.മനോജ്‌കുമാർ, പ്രസാദ് എം.ഭാസ്‌കർ, ജിജി മാത്യു, സുനിൽകുമാർ, പ്രിയ പി.നായർ, എ.എസ്.സുമ, അഡ്വ.മനോജ്‌കുമാർ (എക്‌സിക്യുട്ടിവ് അംഗങ്ങൾ) എന്നിവരാണ് മറ്റുഭാരവാഹികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |