
പത്തനംതിട്ട : ഫിഷറീസ് വകുപ്പിന്റെ സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ) നടപ്പാക്കുന്ന ഒരു കുടുബം ഒരു സംരംഭം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരു വനിതയ്ക്ക് സംരംഭം ആരംഭിക്കുന്നതിനായി ഒരു ലക്ഷം രൂപ വരെ ഗ്രാൻഡായി അനുവദിക്കും. അപേക്ഷകർ ഫിഷർമെൻ ഫാമിലി രജിസ്റ്ററിൽ അംഗത്വമുളളവരായിരിക്കണം. പ്രായപരിധി 18 - 40. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പത്താംക്ലാസ്സ്. മത്സ്യഭവനുകൾ, ജില്ല ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളിൽ അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 24നകം സമർപ്പിക്കണം. വിവരങ്ങൾക്ക് പന്നിവേലിച്ചിറ ജില്ല ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0468 2967720, 7994132417.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |