തിരുവല്ല : നിരണം പഞ്ചായത്തിലെ അരിയോടിച്ചാൽ പാടശേഖരത്തിലെ കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന മോട്ടോർ തറയുടെ ഷെഡ് വെള്ളപ്പൊക്കത്തെ തുടർന്ന് തകർച്ചയിലായി. കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം കാര്യമായ കേടുപാടുകൾ സംഭവിച്ചിരിക്കുകയാണ്. മോട്ടറും അനുബന്ധ ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കാനും പ്രവർത്തിപ്പിക്കാനും സാധിക്കുന്നില്ല. മേൽക്കൂര പൊളിഞ്ഞതിനാൽ മോട്ടോറും വൈദ്യുത ഉപകരണങ്ങളും സംരക്ഷിക്കാനാകുന്നില്ളെന്ന് കർഷകർ പറഞ്ഞു. പാടശേഖരത്തിലെ മോട്ടർ തറയ്ക്ക് പുതിയ ഷെഡ് അടിയന്തരമായി നിർമ്മിക്കാനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മെമ്പർ അജോയ് കടപ്പിലാരിൽ മന്ത്രി ടി.സിദ്ദിഖിന് നിവേദനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |