
കോന്നി: ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതിവിഹിതം വെട്ടി കുറച്ചത് പുന:സ്ഥാപിക്കുക, സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തകർക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം കോന്നി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഏരിയാ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.സുരേശൻ അദ്ധ്യക്ഷത വഹിച്ചു . ഏരിയാ കമ്മിറ്റിയംഗങ്ങളായ തുളസീ മണിയമ്മ, എം.എസ്.ഗോപിനാഥൻ, ടി.രാജേഷ് കുമാർ, ആർ.ഗോവിന്ദ്, ജിജോ മോഡി , ഷിജു , കെ.ജി.ഉദയകുമാർ, ഷാഹീർ പ്രണവം, ലൈജു വർഗീസ്, കെ.ടി.സതീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |