
അടൂർ : ബി.ജെ.പി അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് തിരംഗ് യാത്ര നടത്തി. അടൂർ ഗാന്ധി മൈതാനിയുടെ സമീപത്ത് നിന്ന് ആരംഭിച്ച യാത്ര കെ എസ് ആർ ടി സി കോർണറിൽ സമാപിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി അഡ്വ.കെ.ബിനുമോൻ ഉദ്ഘാടനം നിർവഹിച്ചു. അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ ചെന്താമരവിള അദ്ധ്യക്ഷത വഹിച്ചു. അനിൽ നെടുമ്പള്ളിൽ, വിജയകുമാർ മൈലപ്ര, അഡ്വ.അരുൺ താന്നിക്കൽ, ശ്രീജ പ്രദീപ്, അഡ്വ.രാജു മണ്ണടി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |