
തിരുവല്ല : സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി തിരുവല്ല ഓണം 2026 സംഘടിപ്പിക്കുന്നു. ഓണാഘോഷം സംബന്ധിച്ച ആലോചനാ യോഗത്തിൽ അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് 24ന് വൈകിട്ട് 4ന് സെന്റ് ജോൺസ് കത്തീഡ്രൽ അങ്കണത്തിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര മുനിസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിൽ സമാപിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം, വ്യത്യസ്ത കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. ആഘോഷം സംബന്ധിച്ച് വ്യാപകമായ പ്രചരണം നടത്തുന്നതിനും പരിപാടികൾ സംഘടിപ്പിക്കാനായി എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |