SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം, സുഹൃത്തിനെ വെട്ടിയ പ്രതി പിടിയിൽ

dd
രാജേഷ് രാജപ്പൻ

പന്തളം : ഭാര്യയോട് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ പന്തളം ടൗണിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചയാൾ പൊലീസിന്റെ പിടിയിലായി. പന്തളം കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം വീട്ടിൽ രാജേഷ് രാജപ്പൻ (48) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്.
18ന് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം. പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് പ്രതി മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്.
പന്തളം സർക്കിൾ ഇൻസ്‌പെക്ടർ ബാബു കുറുപ്പ്, എസ്.എച്ച്.ഒ എബിൻ പ്രസാദ്, പൊലീസ് ഉദ്യോഗസ്ഥരായ അജീഷ്, അൻവർഷ.എസ് ,നിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL