
കോഴഞ്ചേരി : ആറന്മുളയിലെ 53ാം പള്ളിയോടമായ മൂക്കന്നൂർ പള്ളിയോടം നിർമ്മിക്കുന്നതിനാവശ്യമായ ആഞ്ഞിലിത്തടിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. റാന്നി കണ്ടംപേരൂരിലും എരുമേലിയിലും കണ്ടെത്തിയ ലക്ഷണമൊത്ത ആഞ്ഞിലി മരങ്ങളാണ് മുറിച്ച് ഘോഷയാത്രയായി മൂക്കന്നൂരിലെ മാലിപ്പുരയിൽ എത്തിക്കുന്നത്. വൃക്ഷപൂജ നടത്തി മുറിച്ച തടികൾ ഉച്ചയോടെ റാന്നി രാമപുരം ക്ഷേത്ര കവാടത്തിൽ എത്തിക്കും. അവിടെ നിന്ന് ഒരു മണിക്ക് ആരംഭിക്കുന്ന ആഞ്ഞിലിത്തടി ഘോഷയാത്രക്ക് രാമപുരം ക്ഷേത്രം, തോട്ടമൺകാവ് ദേവീ ക്ഷേത്രം, ബ്‌ളോക്ക് പടി ആയിക്കൽ മഹാദേവ ക്ഷേ ത്രം, കിക്കൊഴൂർ, ഇടപ്പാവൂർപേരൂർ, ഇടപ്പാവൂർ തുടങ്ങിയ കരകളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് മൂക്കന്നുരിൽ എത്തിച്ചേരും. തുടർന്ന് മഹാദേവ ക്ഷേത്രത്തിന് മുന്നിൽ തയ്യാർ ചെയ്ത മാലിപ്പുരയിൽ തടികൾ വയ്ക്കുതോടെ ചടങ്ങുകൾ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |