
ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറ്റിലേക്ക് കാർ മറിഞ്ഞ് രണ്ടുപേർക്ക് നിസാര പരിക്ക് . ആലാപഞ്ചായത്ത് ഒൻപതാം വാർഡിൽ പെണ്ണുക്കര തയ്യിൽപ്പടി ജംഗ്ഷനിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കോടുകുളഞ്ഞി പാറേടത്ത് മനു ഭവനത്തിൽ മോഹനകുമാറിന്റെ കാറാണ് അപകടത്തിൽ പെട്ടത്. മോഹനകുമാറും മകനും കോടുകുളഞ്ഞിയിൽ നിന്ന് ചെറിയനാട് ഭാഗത്തേക്ക് പോകുകയായിരുന്നു. തയ്യിൽപ്പടി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ആലാ ഭാഗത്തേക്ക് തെറ്റായ വഴിയിലേക്കാണ് കടന്നത്. തുടർന്ന് വണ്ടി പിന്നോട്ടെടുക്കുമ്പോഴാണ് ആറ്റിലേക്ക് വീണത്. കാറിന്റെ പകുതിയിലേറെ ഭാഗം വെള്ളത്തിൽ മുങ്ങി. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. പിന്നീട് ക്രൈയിൻ എത്തിച്ചാണ് കാർ കരയ്ക്ക് കയറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |