ആറൻമുള : പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ കഴിക്കുന്നതിന് പാസ് നൽകാമെന്ന് പറഞ്ഞ് മറ്റുസ്ഥലങ്ങളിൽ ഉള്ളവരെ കബളിപ്പിച്ച് പണം തട്ടുന്ന ആൾക്കെതിരെ പൊലീസ് കേസെടുത്തു. 2000 രൂപ നൽകിയ ഹരിപ്പാട് സ്വദേശിനിയുടെ പരാതിയെ തുടർന്നാണ് കേസ്. ആറൻമുള ക്ഷേത്ര ജീവനക്കാരനാണ് എന്ന് അവകാശപ്പെട്ട് സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട വ്യക്തിയാണ് തട്ടിപ്പ് നടത്തിയത്. നാലു പേർക്ക് വള്ളസദ്യ കഴിക്കുന്നതിനുള്ള പാസ് തരപ്പെടുത്തി നൽകാമെന്നും അതിനായി 2000 രൂപ അയച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. പണം അയച്ച ശേഷം വള്ളസദ്യ കഴിക്കാൻ യുവതി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. തട്ടിപ്പ് നടത്തിയ വ്യക്തിയുടെ ഫോൺ നമ്പർ , അഡ്രസ് , ബാങ്ക് വിവരങ്ങൾ എന്നിവ ശേഖരിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടും.
ആറൻമുള സർക്കിൾ ഇൻസ്‌പെക്ടർ എം.ആർ രാജേഷ് കുമാർ , എസ്.എച്ച്.ഒ ഉണ്ണികൃഷ്ണൻ ജി. എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |