
പത്തനംതിട്ട: ശബരിമലയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയിൽ പുതിയ പൊലീസ് സബ് ഡിവിഷൻ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. അഡ്വ പഴകുളം മധു എം. എൽ .എ മുഖാന്തിരം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ വെട്ടൂർ ജ്യോതിപ്രസാദ് നിവേദനം നൽകിയപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. ശബരിമല, പമ്പ, പെരുനാട്,മൂഴിയാർ സ്റ്റേഷനുകൾ പമ്പ സബ്ഡിവിഷനിൽ ആക്കണമെന്നും സീസൺ കഴിയുമ്പോൾ പെരുനാട്ടിൽ ഓഫീസ് കേന്ദ്രീകരിക്കണമെന്നും നിർദേശി ച്ചിട്ടുണ്ട്.ടൂറിസം കേന്ദ്രമായ ഗവിയിൽ സ്ഥിരം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാൻ നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |