
പത്തനംതിട്ട : അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എല്ലാ നഗരസഭകളിലും ഉടൻ ആരംഭിക്കുക, രജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ .ഇ .ജി വർക്കേഴ്‌സ് യൂണിയൻ പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി അഡ്വ: ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്തു.എം എൻ വിജയരാജൻ അദ്ധ്യക്ഷത വഹിച്ചു. .പീ.കെ അനീഷ്, ശോഭ കെ. മാത്യൂ, ജോജി ശാമുവേൽ, ബിജിമോൾ മാത്യു, കൊച്ചുറാണി, ഷൈനി അഷ്ഫ്, പൊന്നമ്മ ശശി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |