
തിരുവല്ല : ജില്ല ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ 13-ാമത് കെ.ഐ.കൊച്ചീപ്പൻ മാപ്പിള അനുസ്മരണം ദേശീയ ഫുട്ബോൾ താരം കെ.ടി.ചാക്കോ ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജോളി അലക്സാണ്ടർ, സെക്രട്ടറി ജോയി പൗലോസ്, കെ.എഫ്.എ ട്രഷറർ ഡോ.റെജിനോൾഡ് വർഗീസ്, പി.വി.രാജപ്പൻ, വർഗീസ് മാത്യൂ, റെനീ വർഗീസ്, റെഫറിസ് അസോസിയേഷൻ പ്രസിഡന്റ് എം.മാത്യൂസ് എന്നിവർ പ്രസംഗിച്ചു. കായിക താരങ്ങളും മാതാപിതാക്കളും സുഹൃത്തുക്കളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു. വാഹനാപകടത്തിൽ മരിച്ച കായികതാരം അബിൻ ജെ.ഡേവിഡിനെ അനുസ്മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |