
തിരുവല്ല : ബ്രഹ്മകുമാരീസ് രാജയോഗ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രക്ഷാബന്ധൻ സന്ദേശ സമ്പർക്ക യജ്ഞം നടന്നു. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എയ്ക്ക് വസതിയിലെത്തി രാഖി ബന്ധനം നടത്തി സ്നേഹ സാഹോദര്യ സന്ദേശം നൽകിയാണ് സമ്പർക്കയജ്ഞം ആരംഭിച്ചത്. രാജയോഗ ധ്യാനകേന്ദ്രം മുഖ്യകാര്യദർശി രാജയോഗിനി ബ്രഹ്മകുമാരി സുജ ബഹൻ രാഖി ബന്ധനവും സന്ദേശവും നൽകി. ബി.ജെ.പി ദേശീയ സമിതിയംഗം കെ.ആർ. പ്രതാപചന്ദ്രവർമ്മ, ബ്രഹ്മാകുമാർ സഞ്ജീവ് ഭായ്, സന്തോഷ് സദാശിവമഠം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |