SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

കട്ടച്ചി​റയി​ലെ വൃദ്ധയെ കണ്ടെത്താനായി​ല്ല

missin

ചിറ്റാർ : കട്ടച്ചിറയിൽ വനത്തിൽ വിറകിനുപോയി കാണാതായ വൃദ്ധയ്ക്കായുള്ള തെരച്ചിൽ മൂന്ന് ദിവസം പിന്നിട്ടിട്ടും ഫലം കണ്ടില്ല. ആഗസ്റ്റ് രണ്ടിനാണ് പ്രദേശവാസിയായ കുട്ടിയമ്മ (85) വനത്തിലേക്ക് പോയത്.
കുട്ടിയമ്മയെ കാണാതായതോടെ വനപാലകർ, പൊലീസ്, വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം, പൊലീസ് ഡോഗ്‌ സ്‌ക്വാഡ് എന്നിവരും പ്രദേശവാസികളും കട്ടച്ചിറ വനമേഖലയാകെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
കട്ടച്ചിറയിൽ മകൻ മുരളിയോടൊപ്പമാണ് കുട്ടിയമ്മ താമസിച്ചിരുന്നത്. ചിറ്റാർ പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡാണ് കട്ടച്ചിറ. നാലുവശവും വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. വരും ദിവസങ്ങളിൽ വനംവകുപ്പിന്റെ കൂടുതൽ അംഗങ്ങൾ വനമേഖലയിൽ തെരച്ചിൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
റാന്നി ഡി.എഫ്.ഒ ഇടപെട്ട് സായുധരായ വനപാലകസംഘത്തെ എത്രയും വേഗം വനത്തിനുള്ളിൽ കൂടുതൽ ഭാഗത്ത് തെരച്ചിൽ നടത്താൻ നിയോഗിക്കേണ്ടതുണ്ട്. അതുപോലെ പൊലീസ് നായയുടെ സേവനവും ഉറപ്പുവരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL