SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

fg

പന്തളം : ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തെങ്ങിൽ കുടുങ്ങിയ തൊഴി​ലാളി​യെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചൂരക്കോട് മന്ദാരം വീട്ടിൽ സതീശൻ (54) ആണ് യന്ത്രമുപയോഗി​ച്ച് തേങ്ങയി​ടാൻ കയറി​യപ്പോൾ 70 അടിയോളം ഉയരമുള്ള തെങ്ങിന്റെ മുകളിൽ കുടുങ്ങിയത്. ചൂരക്കോട് സി.കെ പ്രസാദിന്റെ വീട്ടിലെ തെങ്ങിൽ കയറിയതായിരുന്നു സതീശൻ. അപകടം മനസിലാക്കിയ നാട്ടുകാരിൽ ഒരാൾ ഉടൻതന്നെ തെങ്ങിൽ കയറി സതീശിനെ തടി​യോടു ചേർത്ത് കെട്ടിനിറുത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ സഹായം ആവശ്യപ്പെട്ടു. അടൂർ നിന്ന് സ്റ്റേഷൻ ഓഫീസർ കെ.സി റജികുമാറിന്റെയും പത്തനംതി​ട്ടയി​ൽ നി​ന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജി.അനീഷിന്റെയും നേതൃത്വത്തിൽ സംഘങ്ങൾ എത്തി​. പത്തനംതിട്ടയി​ൽ നിന്ന് എത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ രമാകാന്ത് ഗോവണിയി​ലൂടെ മുകളിലെത്തുകയും കപ്പി​യുടെയും കയറി​ന്റെയും സഹായത്തോടെ സതീശനെ താഴെ ഇറക്കുകയുമായി​രുന്നു.

ഫയർഫോഴ്സിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗമായ രമാകാന്ത് 2025ലെ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡലിന് അർഹനായി​ട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL