SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

വടക്കടത്തുകാവ് - ഐവർകാല റോഡ് നവീകരണം ഇഴയുന്നു

bbbb

അന്തിച്ചിറ : ബി.എം ആൻഡ് ബി.സി നിലവാരത്തിൽ 11 കോടി രൂപ ചെലവിട്ട് നവീകരിക്കുന്ന വടക്കടത്തുകാവ് - ഐവർകാല റോഡിന്റെ പണികൾ ഇഴയുന്നു. വടക്കടത്തുകാവ് മുതൽ അന്തിച്ചിറ വരെയുള്ള ഭാഗത്ത് കാര്യമായ റോഡ് നവീകരണം ഇതുവരെയും നടന്നിട്ടില്ല. ഇപ്പോൾ അന്തിച്ചിറ ജംഗ്ഷന് സമീപം റോഡിന്റെ വശങ്ങളിൽ ഓടയും സ്ലാബും സ്ഥാപിക്കുന്ന പ്രവർത്തനമാണ് പുരോഗമിക്കുന്നത് .ഇവിടെ നിന്ന് മഹർഷിമംഗലം ജംഗ്ഷൻ ഭാഗത്തേക്കും കാര്യമായ നിർമ്മാണം നടന്നിട്ടില്ല. വടക്കടത്തുകാവ് – കളത്തട്ട്, അന്തിച്ചിറ, ചിറ്റാണിമുക്ക് ഭാഗങ്ങളിൽ നിറയെ കുണ്ടുംകുഴിയുമാണ്. കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. മഴ മാറിയതോടെ പൊടിശല്യവും രൂക്ഷമായിട്ടുണ്ട്. തകർച്ച കാരണം ഓട്ടോറിക്ഷകൾ പോലും ചില ഭാഗങ്ങളിലേക്ക് സവാരി എടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അന്തിച്ചിറ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്.

ഓടകളുടെ നിർമാണം പൂർത്തിയാകാത്തതിനാൽ പ്രധാന ടാറിംഗ് ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിർമാണം സമയബന്ധിതമായി നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്റെ വീഴ്ചയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL