പതിനാലാംമൈൽ : പള്ളിക്കൽ പഞ്ചായത്തിലെ പതിനാലാം മൈൽ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി. .കെ.പി.റോഡിൽ അടൂർ പതിനാലാം മൈലിൽ നിന്ന് പടിഞ്ഞാറേക്ക് വരുമ്പോൾ ഷാരോൺ ഫെലോഷിപ്പ് ചർച്ചിന് ഏതിർവശത്തായുള്ള റബ്ബർ തോട്ടത്തിലേക്കാണ് മാലിന്യം ടാങ്കറിൽ നിന്ന് തള്ളുന്നത് . മഴ പെയ്യുമ്പോൾ ഇത് വയലിൽ കൂടിയും,തോടുകളിൽ കൂടിയും അമ്പാടി ജംഗ്ഷൻ,തെങ്ങുംതാര വരെയുള്ള ഭാഗങ്ങളിലെത്തും. കിണറുകളിലേക്കും വെള്ളം വീഴും. .മാസങ്ങൾക്ക് മുമ്പും റബ്ബർ തോട്ടത്തിൽ സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിന്റെ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നില്ല. രാത്രികാലങ്ങളിലാണ് കക്കൂസ് മാലിന്യം തള്ളുന്നത് . ഇത് പതിവായതോടെ മാസങ്ങൾക്ക് മുമ്പ് നഗരസഭാ ഭരണസമിതി ഹെൽത്ത് സ്‌ക്വാഡ് രാത്രിയിൽ പരിശോധന നടത്തി വാഹനങ്ങൾ പിടികൂടി പിഴ ഇൗടാക്കിയിരുന്നു. ഒരു വർഷം മുമ്പ് പൊതുപ്രവർത്തകനായ രാമാനുജൻ കർത്ത മുഖ്യമന്ത്രിയുടെ പ്രശ്നപരിഹാര സെല്ലിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു .സാമൂഹ്യവിരുദ്ധരെ കണ്ടെത്താൻ ജനജാഗ്രത സമിതികൾ രൂപീകരിക്കണമെന്നും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാര്യമായ നടപടി ഉണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |