
പന്തളം : മുട്ടാർ നാട്ടുകൂട്ടം ബ്രദേഴ്‌സ് ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെയും ഓണാഘോഷത്തിന്റെയും ഉദ്ഘാടനം അഡ്വ.സി.വി.ശാന്തകുമാർ എം എൽ എ നിർവ്വഹിച്ചു. പ്രസിഡന്റ് അൻസാരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എ.ആർ.കൃഷ്ണകുമാരി മുതിർന്ന പൗരൻമാരെ ആദരിച്ചു. ചികിത്സാ സഹായ വിതരണം നഗരസഭാ കൗൺസിലർ പന്തളം മഹേഷ് നിർവഹിച്ചു. കോൺവെക്‌സ് മിററുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം എ.എം.വി ഐ.അരുൺ കുമാർ നിർവഹിച്ചു. കൗൺസിലർ ഷിബിന ബഷീർ , കൗൺസിലർ രശ്മി രാജീവ് , സെക്രട്ടി ഷാൻ മുത്തുണിയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |