ചെങ്ങന്നൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് ആക്രമണത്തിലും പൊലീസ് ലാത്തിച്ചാർജിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. ചെങ്ങന്നൂർ വൈ.എം.സി.എ ഹാളിനു മുന്നിൽ നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ കേശവ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് അക്ഷയ് ഹരി അദ്ധ്യക്ഷത വഹിച്ചു.റോഷൻ ഫിലിപ്പ്, അനഘ സുരേഷ്, അരുൺ കിഴക്കേമല, ജോയൽ സോണി, അമൽ ജിത്ത്, വിഷ്ണുസുരൻ,അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |