SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

ജി​.വി.രാജാ അനുസ്മരണവും കായികസെമിനാറും

inagu

തിരുവല്ല : സംസ്ഥാന കായികദിനത്തോടനുബന്ധിച്ച് ജില്ലാഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാഒളിംപിക് അസോസിയേഷനും വൈ.എം.സി.എ സബ് റീജിയനും മാർത്തോമ്മാ കോളേജും സംയുക്താഭിമുഖ്യത്തിൽ ജി​.വി.രാജാ അനുസ്മരണവും കായികസെമിനാറും സംഘടിപ്പിച്ചു. ജി.വി.രാജയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഒക്ടോബർ 13 കായിക ദിനമായി ആചരിച്ചത്. ഹോക്കി,ഫുട്ബാൾ പ്രദർശന മത്സരങ്ങൾ നഗരസഭാദ്ധ്യക്ഷ എസ്.ലേഖ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജോളി അലക്സാണ്ടർ അദ്ധ്യക്ഷതവഹിച്ചു.
മഞ്ഞാടി ക്രിസ്റ്റൽബ്ലൂ സ്വിമ്മിംഗ് പൂളിൽ വെറ്ററൻസ്‌, സീനിയർ വിഭാഗങ്ങളിൽ പുരുഷ - വനിതാ നീന്തൽമത്സരങ്ങൾ നടത്തി. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു ഉദ്ഘാടനം നടത്തി. അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് കോശി തോമസ് അദ്ധ്യക്ഷതവഹിച്ചു. ജി.വി.രാജ അനുസ്മരണവും കായികസെമിനാറും ഡിവൈ.എസ്.പി പി.ആർ.സന്തോഷ് ഉദ്ഘാടനം ചെയ്‌തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ഫുട്ബാൾ അസോസിയേഷൻ ട്രഷറർ ഡോ.റെജിനോൾഡ് വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. വൈ.എം.സി.എ സബ് റീജിയൻ ചെയർമാൻ ജോജി പി.തോമസ് സ്പോർട്സ് മാഗസിനും കായികപുസ്തകവും മാർത്തോമ്മാ കോളേജ് പ്രൊഫ.രതീഷ്.ആർ, ട്രഷറർ തോമസ് കോശി എന്നിവർക്ക് കൈമാറി. ഒളിമ്പി​ക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു, കുര്യൻ ചെറിയാൻ, പ്രൊഫ.രതീഷ് ആർ, തോമസ് കോശി, ജോജി പി.തോമസ്, ജോയി പൗലോസ്, ആർ.പ്രസന്നകുമാർ, മാത്യൂസ് ജേക്കബ്, വർഗീസ് മാത്യു, സാബു ജോസഫ്, ചന്ദ്രൻ,എം മാത്യൂസ്, റെനിവർഗീസ്, ബ്രിട്ടോ ക്ലെമി,സ്വാതി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL