
പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലയളവിൽ ളാഹ മുതൽ സന്നിധാനം വരെയുള്ള ഹോട്ടലുകളിൽ ഒരേസമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി. ഗ്യാസ് സിലിണ്ടറുകൾ അപകടകരമായി പൊതുസ്ഥലങ്ങളിൽ സൂക്ഷിക്കുന്നതും നിരോധിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാർക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. ളാഹ മുതൽ സന്നിധാനം വരെയുളള തീർത്ഥാടന പാതകളിലെ ഭക്ഷണശാലകളിൽ മാംസാഹാരം ശേഖരിച്ചു വയ്ക്കുന്നതിനും പാചകം ചെയ്യുന്നതിനും വിൽപ്പന നടത്തുന്നതിനും നിരോധനമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |