SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.49 AM IST

സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തം, ഗുരുവായൂർ ഫാസ്റ്റ് പുറപ്പെടുമോ ?

ksrtc-bus

തടിയൂർ: ഗുരുവായൂർ ഉൾപ്പടെ വിവിധ ക്ഷേത്രങ്ങളിൽ ദർശനത്തിനും അമൃത ആശുപത്രിയിൽ ചികിത്സയ്ക്കും പോകുന്നവർക്ക് ഏറെ പ്രയോജനകരമായിരുന്ന കെ.എസ്.ആർ.ടി.സിയുടെ റാന്നി - അമൃത ആശുപത്രി - ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യംശക്തം. റാന്നി ഡിപ്പോയിൽ നിന്ന് പുലർച്ചെ 4ന് പുറപ്പെട്ട് പൂവൻമല, പ്ലാങ്കമൺ, തടിയൂർ, തീയാടിക്കൽ, വെണ്ണിക്കുളം, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, വൈറ്റില, അമൃതഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ, തൃപ്രയാർ വഴി രാവിലെ 9.30ന് ഗുരുവായൂരിൽ എത്തുകയും തിരികെ 12.30ന് പുറപ്പെട്ട് രാത്രി 7ന് റാന്നിയിൽ ട്രിപ്പ് അവസാനിക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു സർവീസ് ക്രമീകരിച്ചിരുന്നത്.
പൂവൻമല മുതൽ വെണ്ണിക്കുളം വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് പുലർച്ചെ എം.സി റോഡിലെത്തി വിവിധഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ഈ സർവീസ് ഉപകാരപ്പെട്ടിരുന്നു. ബസ് നിറുത്തലാക്കിയതോടെ പുലർച്ചെ സഞ്ചരിക്കുന്ന ആളുകൾക്ക് എം.സി റോഡിലെത്താൻ 2.30 മണിക്കൂർ കാത്തുനിന്ന് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരുന്നു. അല്ലെങ്കിൽ ഓട്ടോറിക്ഷയോ മറ്റുടാക്സി വാഹനങ്ങളോ വിളിക്കണം. ഇത് സമയനഷ്ടവും സാമ്പത്തിക ബാദ്ധ്യതയും വരുത്തുന്നു. സ്വകാര്യ ബസ് ഉടമകളുടെ ഇടപെടലിനെ തുടർന്ന് നിറുത്തുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും എം.എൽ.എയ്ക്കും നിവേദനം നൽകാൻ ഒരുങ്ങുകയാണ്.

നഷ്ടത്തിലോ...?

തിങ്കളാഴ്ച ദിവസങ്ങളിൽ മാത്രമാണ് സർവീസ് നടത്താൻ ആവശ്യമായ കളക്ഷൻ ലഭിച്ചിരുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ബാക്കിയുള്ള ദിവസങ്ങളിൽ വലിയ നഷ്ടമാണ്. സർവീസ് തുടരാൻ കഴിയാത്ത സാഹചര്യം സംജാതമായതിനാൽ സർവീസ് നിറുത്തുകയായിരുന്നു. എന്നാൽ പത്തനംതിട്ട, റാന്നി ഡിപ്പോകളിലെ ചില ഉദ്യോഗസ്ഥർ ബസിന്റെ കളക്ഷൻ കുറയ്ക്കാനുള്ള ഇടപെടൽ നടത്തിയാതായും ഇതിനായി പല ദിവസങ്ങളിലും സർവീസ് മുടക്കിയിരുന്നതായും ആരോപണമുണ്ട്.

ഏറെ പ്രയോജനകരം

ഏറെ പ്രയോജനകരമായിരുന്ന സർവീസായിരുന്നു ഗുരുവായൂർ ഫാസ്റ്റ് പാസ്സഞ്ചർ. പത്തനംതിട്ട, റാന്നി ഡിപ്പോകളിലെ ചില ട്രാൻ.ഉദ്യോഗസ്ഥരും സ്വകാര്യ ബസ് ലോബികളും തമ്മിലുള്ള അവിഹിത ബന്ധമാണ് ബസ് സർവീസ് നിലയ്ക്കാൻ കാരണം.

ഹരിജാ മോഹൻ
തീയാടിക്കൽ

ഒരു ദിവസത്തെ കളക്ഷൻ : 17000 രൂപ

സർവീസ് ആരംഭിക്കുന്നത് പുലർച്ചെ: 4ന്

ജനകീയ സർവീസിനെ അട്ടിമറിച്ചത്

സ്വകാര്യ ബസ് ലോബിയെന്ന് ആക്ഷേപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL