SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.31 AM IST

എം.ഡി.എം.എ കടത്ത്; രണ്ട് യുവാക്കൾ അറസ്റ്റിൽ

sujith-soman
സുജിത്ത് സോമൻ

പന്തളം : എം.ഡി.എം.എ കടത്തിൽ കണ്ണികളായ രണ്ടു യുവാക്കൾ പൊലീസിന്റെ പിടിയിലായി. വടശ്ശേരിക്കര കുമരംപേരൂർ ഓംനിവാസിൽ സുജിത്ത് സോമൻ (39), കരുനാഗപ്പള്ളി ചെറിയഴീക്കൽ പുത്തൻപുരയിൽ രമേശ് തങ്കക്കുട്ടൻ (33) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ഡാൻസാഫ് ടീമും പന്തളം പൊലീസും സംയുക്തമായി തിങ്കഴാഴ്ച രാത്രി 11ന് പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം മധുക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ സുജിത്ത് സോമനാണ് ആദ്യം പിടിയിലാകുന്നത്. ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 8.609 ഗ്രാം എം.ഡി.എം കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുജിത്തിന് എം.ഡി.എം.എ നൽകിയ രമേശ് തങ്കക്കുട്ടനെ ചെറിയഴിക്കലിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പന്തളം സർക്കിൾ ഇൻസ്‌പെക്ടർ സി.ബാബുക്കുറുപ്പ്, പത്തനംതിട്ട ഡാൻസാഫ് എസ്.ഐ യു.വിഷ്ണു, പന്തളം എസ്.എച്ച്.ഒ എബിൻ പ്രസാദ്, എസ്.ഐ വിനോദ് കുമാർ.സി.വി, എ.എസ്.ഐ പ്രസന്നൻ, പൊലീസ് ഉദ്യോഗസ്ഥരായ എസ്.അൻവർഷ, ഹരി, കൃഷ്ണലാൽ, ഡാൻസാഫ് സംഘാംഗങ്ങളായ ബിനു, സുജിത്ത്, മിഥുൻ ജോസ്, ഷെഫീഖ്, ജിതിൻ, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL