SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.49 AM IST

ശബരിമല തീർത്ഥാടനം: ഡ്രോൺ ഉപയോഗം നിരോധിച്ചു

dron

പത്തനംതിട്ട : ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു. സുരക്ഷ ഏജൻസികളുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ജില്ല പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഡ്രോൺ ഉപയോഗിക്കാൻ പാടുള്ളൂ. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നീ കേന്ദ്രങ്ങളും അനുബന്ധ വനമേഖലകളും തീർത്ഥാടന കാലയളവിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുന്ന അതിലോലമായ പ്രദേശങ്ങളായതിനാലും ഈ മേഖലകളിൽ അനധികൃതമായ ഡ്രോൺ ഉപയോഗം തീർത്ഥാടകരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയാകുന്നതിനാലും സുരക്ഷാ ക്രമീകരണങ്ങൾക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നതിനാലും വനമേഖലയിലെ വന്യജീവികൾക്ക് ശല്യമുണ്ടാക്കുന്നതിനാലുമാണ് നിരോധനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL