
പത്തനംതിട്ട : കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ 16ന് ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തും.
യു.ഡി.എഫ് ജില്ലാചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ അദ്ധ്യക്ഷതയിൽ കൂടിയ നേതൃയോഗം ആന്റോ ആന്റണി.എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, യു.ഡി.എഫ് ജില്ലാകൺവീനർ എ.ഷംസുദ്ദീൻ, ഘടകകക്ഷി നേതാക്കളായ സമദ് മേപ്രത്ത്, പ്രൊഫ.ഡി.കെ.ജോൺ, അഡ്വ.ഹൻസലാ മുഹമ്മദ്, മാലേത്ത് സരളാദേവി, തോമസ് ജോസഫ്, ഡോ.റജി കെ.ചെറിയാൻ, തങ്കമ്മ രാജൻ, സാബു കെ.എബ്രഹാം, പി.ജെ.സുകു, അബ്ദുൾ മുത്തലിഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |