SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.49 AM IST

ഇളകൊള്ളൂർ തകരക്കണ്ടം ഏലായിൽ കൃഷിനാശം തക്കം നോക്കി കാട്ടുപന്നി

wildbour
കാട്ടുപന്നി

പ്രമാടം : ഗ്രാമപഞ്ചായത്തിലെ ഇളകൊള്ളൂർ പാലം ജംഗ്ഷന് സമീപമുള്ള തകരക്കണ്ടം ഏലായിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. വിവിധ ഭാഗങ്ങളിലായി കർഷകർ കൃഷി ചെയ്തിരുന്ന 400 മൂട് കപ്പയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടുപന്നികൾ നശിപ്പിച്ചത്. ഇതിൽ ഭൂരിഭാഗവും അടുത്തിടെ നട്ടവയും പാതിവിളവെത്തിയവയുമാണ്. പഞ്ചായത്തിലെ പ്രധാന കപ്പ കൃഷി പ്രദേശമാണ് ഇവിടം. പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമെക്കെയാണ് കർഷകർ വിളവ് നശിപ്പിക്കാൻ എത്തുന്ന കാട്ടുപന്നികളെ തുരത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയിൽ ശക്തമായ മഴയും ഇടിമിന്നലും കാരണം ഇവർക്ക് പാടത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ഈ തക്കം നോക്കിയാണ് പന്നികൾ കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് കർഷകർ പറയുന്നു.

പരാതി നൽകിയിട്ടും നടപടിയില്ല

കൃഷിക്ക് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നിലെ വെടിവച്ചുകൊല്ലാൻ ഉത്തരവുണ്ടെങ്കിലും ഇവിടെ ഇതും നടപ്പാക്കുന്നില്ല. സന്ധ്യാ സമയം മുതൽ പുലർച്ചവരെ പാടശേഖരങ്ങൾ പന്നിശല്യം രൂക്ഷമാണ്. അടുത്തിടെയായി പകൽ സമയത്തും തേറ്റയുള്ള ഒറ്റയാൻ ഉൾപ്പടെയുള്ള കാട്ടുപന്നിക്കൂട്ടങ്ങൾ ഇറങ്ങുന്നുണ്ട്. തങ്ങളുടെ അധ്വാനത്തിന് ഫലം കാണാതെ വിരികയും വലിയ സാമ്പത്തിക നഷ്ടം സഹിക്കേണ്ടി വരികയും ചെയ്തതോടെ മിക്കവരും കൃഷിയിൽ നിന്നും പിൻമാറുന്നുണ്ട്.

..........................................................

ഈ സ്ഥിതി തുടർന്നാണ് തകരക്കണ്ടം ഏല തരിശ് കിടന്ന് നശിക്കുന്ന അവസ്ഥയിലെത്തും. കാട്ടുപന്നികളെ തുരത്തുന്നതിനും കൃഷിയെ സംരക്ഷിക്കുന്നതിനും പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം.

(കർഷകർ)

................................

400 മൂട് കപ്പ നശിപ്പിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL