SignIn
Kerala Kaumudi Online
Thursday, 15 October 2026 3.33 AM IST

മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ മുഖ്യ കണ്ണി അറസ്റ്റിൽ

muhammad-anaz
മുഹമ്മദ് അനസ്

പന്തളം: മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയായ യുവാവിനെ പന്തളം പൊലീസ് പിടികൂടി. തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട്ട് പുത്തൻവീട്ടിൽ മുഹമ്മദ് അനസ്(29)ആണ് പിടിയിലായത്. കഴിഞ്ഞ മേയിൽ വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി പറക്കോട് കോട്ടമുകൾ സ്വദേശികളായ മുഹമ്മദ് ഷാ, ഷംനാദ് എന്നിവരെ പിടികൂടിയിരുന്നു. തുടരന്വേഷണത്തിൽ കടയ്ക്കാട് സ്വദേശിനിയായ ഷെമീന ഖാനെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് ഇയാളെ അറസ്റ്റു ചെയ്ത്. ബാംഗ്ലൂരിൽ യൂബർ ടാക്സിയുടെ മറവിൽ ലഹരി വില്പനയുടെ മുഖ്യ ഇടനിലക്കാരനാണ് ഇയാൾ. പന്തളം സർക്കിൾ ഇൻസ്‌പെക്ടർ സി.ബാബു കുറുപ്പ്, എസ്.ഐ.എബിൻ പ്രസാദ്, എ.എസ്.ഐ മാരായ ബി.ഷൈൻ,സുരേഷ് കുമാർ, എസ്.അൻവർഷ, എസ്.ഷൈൻ എന്നിവരടങ്ങിയ അന്വേഷണസംഘം വർക്കലയിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary

Pandalam police arrested a young man suspected of being a key member of a drug trafficking network.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL