SignIn
Kerala Kaumudi Online
Thursday, 15 October 2026 1.24 AM IST

ആളുമാറി കസ്റ്റഡിയിലെടുത്ത് പൊലീസ് മർദ്ദിച്ചതായി പരാതി

അടൂർ: എം.ഡി.എം.എ. കേസിലെ പ്രതികൾക്ക് പണം അയച്ചുനൽകിയെന്നാരോപിച്ച് യുവാവിനെ ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. അഞ്ചു മണിക്കൂറോളം കസ്റ്റഡിയിൽ വച്ചശേഷം അന്വേഷിക്കുന്നയാൾ ഇയാളല്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചെന്നാണ് ആരോപണം. പൊലീസ് മർദിച്ചതായും പരാതിയുണ്ട്. ഡി. വൈ.എഫ്.ഐ പറക്കോട് മേഖലാ കമ്മിറ്റിയംഗം പറക്കോട് സുബൈർ മൻസിലിൽ അഫ്സലിനെയാണ് (28) എറണാകുളം പാലാരിവട്ടം പൊലീസ് ബുധനാഴ്ച രാവിലെ 10.30-ന് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. 2025-ൽ പാലാരിവട്ടം പൊലീസ് പിടികൂടിയ എം.ഡി.എം.എ. കേസിലെ പ്രതികൾക്ക് അഫ്സലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 34,000 രൂപ അയച്ചുനൽകിയെന്നാണ് പൊലീസ് പറഞ്ഞതെന്ന് അഫ്സൽ ആരോപിച്ചു. എന്നാൽ, അത്തരമൊരു ബാങ്ക് അക്കൗണ്ട് തനിക്കില്ലെന്ന് വ്യക്തമാക്കിയിട്ടും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു . വീട്ടിൽനിന്ന് കൈവിലങ്ങണിയിച്ച് കൊണ്ടുപോകുന്നതിനിടെ പാലാരിവട്ടം പൊലീസിനൊപ്പമുണ്ടായിരുന്ന അടൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മർദ്ദിച്ചു. അമ്മയെ പിടിച്ചുതള്ളി അടൂർ പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ഇതിനിടെയാണ് പോലീസ് അന്വേഷിക്കുന്ന വ്യക്തിയല്ല അഫ്സലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നൂറനാട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉപദ്രവിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു . അവശനിലയിലായതോടെ അടൂരിലുള്ള സുഹൃത്തുക്കളെ നൂറനാട്ടേക്ക് വിളിച്ചുവരുത്തി അവരുടെ വാഹനത്തിൽ അടൂർ ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടി. മർദനത്തിൽ കാലിനും മുഖത്തും പരിക്കേറ്റതായും അഫ്സൽ ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL