പത്തനംതിട്ട : സ്പോർട്സ് കൗൺസിൽ സ്ഥാപക പ്രസിഡന്റ് ജി. വി രാജയുടെ ജന്മദിനം കായിക ദിനമായി ആചരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. അത്ലറ്റുകൾ പങ്കെടുത്ത ദീപശിഖാ പ്രയാണവും അനുസ്മരണ യോഗവും കായിക താരങ്ങളെ ആദരിക്കലും പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു.. ജില്ലാ സ്പോർട്ട് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. എസ് അമൽജിത്ത്, ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ. പ്രസന്നകുമാർ, അഷറഫ് അലങ്കാർ, ഗിരീഷ് പി ആർ, മനോജ് വിനായക്, രേവതി എസ് നായർ, എൻ ചന്ദ്രൻ, അൽത്താഫ് എന്നിവർ സംസാരിച്ചു.
തിരുവല്ല മാർത്തോമ കോളേജ് ഗ്രൗണ്ടിൽ നടന്ന ഫുട്ബാൾ പ്രദർശന മത്സരം നഗരസഭ ചെയർപേഴ്സൺ എസ്. ലേഖയും മാർത്തോമ കോളേജിൽ നടന്ന ജി. വി രാജ അനുസ്മരണം ഡി.വൈ.എസ്.പി. എസ്. ആനന്ദും ഉദ്ഘാടനം ചെയ്തു. റെജിനോൾഡ് വർഗീസ്, അഡ്വ. പ്രകാശ് ബാബു, ജോളി അലക്സാണ്ടർ, ജോജി പി തോമസ്, കോശി തോമസ്, ജോയ് പൗലോസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |