
തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു പോയി പ്രതിയുടെ വീട്ടിൽ വച്ച് മർദ്ദിച്ചശേഷം ഉപേക്ഷിച്ച പ്രതികളെ കോടതി റിമാൻഡ് ചെയ്തു.തിരുമല തൃക്കണ്ണാപുരം ആറാമട കട്ടയ്ക്കൽ അറ്റരികത്ത് വീട്ടിൽ പല്ലൻ സുരേഷ് (സുരേഷ് -43),കരമന നെടുങ്കാട് തളിയിൽ അരശുംമൂട് കളത്തറ വീട്ടിൽ പുഞ്ചിരി വിനോദ് (വിനോദ് -42),നേമം മേലാങ്കോട് പൊന്നുമംഗലം പുത്തൻ വീട്ടിൽ മേലാങ്കോട് കിരൺ(42) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. തിരുമല മങ്കാട്ടുകടവ് വിശ്വപ്രകാശ് സ്‌കൂളിന് സമീപം താമസിക്കുന്ന ശ്രീജിത്തി(45)നെയാണ് പ്രതികൾ തട്ടികൊണ്ടുപോയി മർദ്ദിച്ചത്. പ്രതികളുടെ സുഹൃത്തിനെ മുമ്പ് ആക്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് യുവാവിനെ ആക്രമിച്ചതെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു. മേലാങ്കോട് കിരൺ,പുഞ്ചിരി വിനോദ് എന്നിവർ ഗുണ്ടാ ആക്ട് പ്രകാരം നിരവധി തവണ ജയിലിൽ കഴിഞ്ഞ പ്രതികളാണ്. കന്റോൺമെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പൂജപ്പുര പൊലീസ് ഇൻസ്പെക്ടർ ഷാജിമോൻ.പി,സബ് ഇൻസ്‌പെക്ടർ അരുൺപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |