SignIn
Kerala Kaumudi Online
Sunday, 14 June 2026 2.52 AM IST

അന്യസംസ്ഥാന തൊഴിലാളികളുടെ പരിശോധന

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികളുടെ പരിശോധനയ്ക്കും വിവരശേഖരണത്തിനും തുടക്കം കുറിക്കാൻ നഗരസഭ തീരുമാനം.നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന എല്ലാ ലേബർ കോൺട്രാക്ടർമാരുടെയും അടിയന്തര യോഗം നഗരസഭ വിളിച്ചുചേർക്കും.തൊഴിലാളികളുടെ ഔദ്യോഗിക രേഖകൾ കോൺട്രാക്ടർമാർ കൃത്യമായി ഹാജരാക്കണം.

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലെ ജീവിതസാഹചര്യങ്ങൾ, ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നതും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള നിർബന്ധിത രേഖകൾ എന്നിവ പരിശോധിക്കും.

അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന അനധികൃതമായി വിദേശ പൗരന്മാരോ രേഖകളില്ലാത്തവരോ ഹോട്ടലുകൾ,സ്പാകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കും.

നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൃത്യമായ രേഖകളുണ്ടെന്നും ഉറപ്പുവരുത്തും.

നിയമപരമായ എല്ലാ രേഖകളോടെയും നഗരത്തിൽ ജോലി ചെയ്യുന്ന എല്ലാ അന്യ സംസ്ഥാന തൊഴിലാളികൾക്കും നഗരസഭയുടെ പൂർണമായ സംരക്ഷണവും പിന്തുണയും നൽകും.അന്യസംസ്ഥാനതൊഴിലാളികളുടെ മറവിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ അനധികൃതമായി നഗരത്തിൽ തങ്ങാനും പ്രശ്നങ്ങളുണ്ടാക്കാനും ശ്രമിച്ചാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കും.പരിശോധനയിലൂടെ ലഭിക്കുന്ന വിവരങ്ങളും റിപ്പോർട്ടുകളും തുടർനടപടികൾക്കായി നഗരസഭ പൊലീസ് വകുപ്പിന് കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL