
ഒരു വർഷമായിട്ടും നിർമ്മാണം തീരുന്നില്ല
കിളിമാനൂർ: കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാർഡിന്റെ നവീകരണ പ്രവൃത്തികളും അനുബന്ധ പ്രവൃത്തികളും ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം.കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ദുരവസ്ഥയെ കുറിച്ച് കേരള കൗമുദി നിരവധിത്തവണ വാർത്തകൾ നൽകുകയും തുടർന്ന് ഒ.എസ്.അംബിക എം.എൽ.എ ഉൾപ്പെടെയുള്ളവർ അടിയന്തരമായി ഇടപെടുകയും ചെയ്തിരുന്നു.
യാർഡ് തകർന്നത് കാരണം ബസുകളുടെ ടയർ,പ്ലേറ്റ്,മറ്റ് സ്പെയർ പാർട്സുകൾ എന്നിവ അടിക്കടി നശിക്കാൻ തുടങ്ങിയതും,യാർഡ് തകർന്ന ഡിപ്പോയിൽ ബസുകൾ കയറുമ്പോൾ നടുവൊടിക്കും വിധമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരാതിയായി ഉയർന്നതോടെയാണ് നിർമ്മാണം ആരംഭിച്ചത്.എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാണ് ആവശ്യം.
ബസുകളും കുറവ്
മികച്ച നിലയിൽ കളക്ഷനുണ്ടായിരുന്ന ചെയിൻ സർവീസുകൾ എല്ലാം നിറുത്തി.മുൻപ് രാത്രികാലങ്ങളിൽ കിളിമാനൂരിലെത്തിയാൽ 10വരെ ഗ്രാമപ്രദേശങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ഉറപ്പായിരുന്നു.എന്നാൽ ഇന്ന് വാടകവണ്ടി വിളിച്ച് വീട്ടിൽ പോകേണ്ട സാഹചര്യമാണ്.പഴയ സർവിസുകൾ എല്ലാം തിരികെ കൊണ്ടുവരണമെന്നാവശ്യം ശക്തമാണ്.
നടക്കുന്ന പണികൾ
1) ഓട നിർമ്മാണം
2) യാർഡ് നിർമ്മാണം
3) പാർക്കിംഗ് റൂഫ്
5) ഇന്റർലോക്ക് ഇടൽ
യാത്രക്കാർ ദുരിതത്തിൽ
നിർമ്മാണം ആരംഭിച്ച് ഒരു വർഷമായിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. തകർന്നടിഞ്ഞ യാർഡ് കാരണം ഡിപ്പോയിലേക്കുള്ള ദീർഘദൂര ബസുകളുടെ പ്രവേശനം നിറുത്തിവച്ചിരിക്കുകയാണ്.ബസ് റോഡിൽ നിറുത്തിയാണ് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്.മഴയിലും,പൊള്ളുന്ന വെയിലിലും നിന്നുവേണം ബസ് കയറാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |