SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.05 AM IST

പള്ളിയിലെ കാണിക്കവഞ്ചി തുറന്ന് പണം കവർന്നു

കാട്ടാക്കട: പൂവച്ചൽ കുറക്കോണം പാറമുകൾ സി.എസ്.ഐ പള്ളിയിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം കവർന്ന സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. പള്ളിയുടെ മുൻവശത്ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയിൽ നിന്നാണ് പണം മോഷ്ടിച്ചത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ കാണിക്കവഞ്ചി തുറക്കാറുള്ളതെന്നും മൂന്നുമാസം മുമ്പാണ് തുറന്നതെന്നും പള്ളി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

ബസ് കാത്തുനിന്ന വിദ്യാർത്ഥിയാണ് കാണിക്കവഞ്ചി തുറന്നുകിടക്കുന്നത് ആദ്യം കണ്ടത്. കുട്ടി വീട്ടുകാരോട് പറയുകയും ഇവർ പള്ളി സെക്രട്ടറിയെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പള്ളി വികാരി ഫാ.തങ്കരാജ് സ്ഥലത്തെത്തി. മോഷ്ടാക്കളെ കണ്ടെത്താൻ അടിയന്തര അന്വേഷണം നടത്തണമെന്ന് പള്ളി അധികൃതർ ആവശ്യപ്പെട്ടു. പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL