SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.04 AM IST

കേബിളുകൾ വ്യാപകമായി നശിപ്പിച്ചു

നെടുമങ്ങാട്: കേരള വിഷൻ കേബിൾ ടി.വിയുടെ കേബിളുകൾ ഉണ്ടപ്പാറ മേഖലയിൽ വ്യാപകമായി നശിപ്പിച്ചതായി പരാതി.ഓപ്പറേറ്റർ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള പ്രോ ടെക് കേബിൾ നെറ്റ് വർക്കിന്റെ കേബിളുകളാണ് ഇരുളിന്റെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഇതിനു മുമ്പു തൊട്ടടുത്തുള്ള മറ്റൊരു നെറ്റ് വർക്കിലും കേബിളുകൾ നശിപ്പിക്കപ്പെട്ടിരുന്നു.താന്നിമൂട് മുതൽ ഉണ്ടപ്പാറ വരെയുള്ള ഒഫ്റ്റിക്കൽ ഫൈബറും എൻക്ലോസറും ഉൾപ്പെടെയാണ് നശിപ്പിച്ചത്.ഫുട്‌ബാൾ വേൾഡ് കപ്പ് നടക്കുന്ന സാഹചര്യത്തിൽ 300ഓളം കേബിൾ കണക്ഷനും 100ഓളം ഇന്റർനെറ്റ് കണക്ഷനും സംപ്രേക്ഷണം തടസപ്പെട്ടിരിക്കുകയാണ്.സബ് ഡിസ്ട്രിബ്യൂട്ടാറായ കോയിക്കൽ മീഡിയയും ഓപ്പറേറ്ററും ഇതുസംബന്ധിച്ച് നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL