
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആരംഭിച്ച തൂഫാൻ പദ്ധതിയുമായി ശിവഗിരി മഠം സഹകരിക്കുമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജഗതി ഉപാസന ഗാർഡൻസിൽ ചേർന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി സച്ചിദാനന്ദ. മദ്യം നിർമ്മിക്കരുത്,ഉപയോഗിക്കരുത്, വിൽക്കരുത് " എന്ന ഉപദേശം ശ്രീനാരായണഗുരു നൽകിയിരുന്നെങ്കിലും ഈ പാഠങ്ങൾ മറന്ന് വിദ്യാർത്ഥികൾ വരെ ഇന്ന് മദ്യവും മയക്കുമരുന്നും ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ.എം.ആർ.തമ്പാൻ അദ്ധ്യക്ഷനായി. സന്യാസത്തിന്റെ സുവർണ ജൂബിലിയിലെത്തിയ സ്വാമിജിയെ പൊന്നാടയണിയിച്ച് ആദരിച്ചു. മലയാലപ്പുഴ സുധൻ വ്യാഖ്യാനം നടത്തിയ ' തേവാര പതികങ്കൾ ' എന്ന പുസ്തകം സ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്തു. മുൻ ഡി.ജി.പി കെ.പി.സോമരാജൻ,കെ.എസ്.ശിവരാജൻ,ബി.എസ്.ബാലചന്ദ്രൻ,കെ. എസ്.വിജയൻ,എം.കെ.ശശിധരൻ നായർ,ഡോ.പി.ജി.ലത,ഡോ.കെ.രവി,വാർഡ് കൗൺസിലർ പി.ടി.മധുസൂദനൻ നായർ,അമ്പലത്തറ ചന്ദ്രബാബു,ഡോ.വത്സല എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |