SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.24 AM IST

കണിയാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

​കഴക്കൂട്ടം: വ്യക്തിവൈരാഗ്യത്തെ തുടർന്ന് കണിയാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കണിയാപുരം റെയിൽവേ സ്‌റ്റേഷന് സമീപം ചാലിൽ ലക്ഷം വീട് സ്വദേശിയായ അനീഷിനാണ് (38) ആക്രമണത്തിൽ തലയ്ക്കും ചെവിക്കും പരിക്കേറ്റത്.സംഭവത്തിൽ കണിയാപുരം പള്ളിപ്പുറം സ്വദേശിയായ ഷെഫീഖിനെതിരെ മംഗലപുരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ​

ഞായറാഴ്ച രാത്രി 11ഓടെ കണിയാപുരം ചാലിൽ ലക്ഷം വീട് അങ്കണവാടിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. പ്രതി ഷെഫീഖ്,അനീഷിനെയും ബന്ധുക്കളെയും സ്ഥിരമായി അസഭ്യം പറയുന്നത് അനീഷ് വിലക്കിയിരുന്നു. ഇതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.​വഴിയിൽ തടഞ്ഞുനിറുത്തി അസഭ്യം പറഞ്ഞ പ്രതി, കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് അനീഷിന്റെ തലയ്ക്ക് നേരെ വെട്ടുകയായിരുന്നു. ഇടത് ചെവിയുടെ മുകൾ ഭാഗത്തും തലയിലും ഇടത് പുരികത്തിലും പരിക്കേറ്റു. ​പരിക്കേറ്റ അനീഷ് ആശുപത്രിയിൽ ചികിത്സ തേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL