SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.42 PM IST

ഓപ്പറേഷൻ തൂഫാന് പിന്തുണയായി മനഃശാസ്ത്ര സമീപനം വില്ലേജ് ഓഫീസറുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് ആഭ്യന്തര വകുപ്പ്

d

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിലൂടെ ലഹരി വസ്‌തുക്കൾ പിടിച്ചെടുക്കുന്നതിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നൽകേണ്ടതിൽ ശാസ്ത്രീയ നിർദ്ദേശങ്ങൾ പങ്കുവച്ച റവന്യു ജീവനക്കാരന്റെ കത്ത് പരിഗണിച്ച് സംസ്ഥാന സർക്കാർ. നെടുമങ്ങാട് ഉഴമലയ്‌ക്കൽ ചക്രപാണിപുരം സ്വദേശിയും നെല്ലിയാമ്പതി സ്‌പെഷ്യൽ വില്ലേജ് ഓഫീസറുമായ എസ്.സജികുമാർ സമർപ്പിച്ച കർമ്മ പദ്ധതിയാണ് എ.ഡി.ജി.പിമാർ മുഖേന എല്ലാ ജില്ലകളിലെയും സബ്-ഡിവിഷനുകളിലേക്ക് ആഭ്യന്തര വകുപ്പ് കൈമാറിയത്.

ലഹരി പദാർത്ഥങ്ങളെ മാത്രം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് ദാഹിക്കുന്നവനിൽ നിന്നും വെള്ളം മാത്രം മാറ്റിവയ്‌ക്കുകയും അവനിൽ ദാഹം അവശേഷിപ്പിക്കുകയും ചെയ്യുന്നതു പോലെയാണെന്ന ചിന്തയിൽ ഊന്നിയാണ് സജികുമാറിന്റെ വിലയിരുത്തൽ. ലഹരിയുടെ വഴിയിലേക്ക് കുട്ടികൾ നടക്കാതിരിക്കാൻ ബാല്യം മുതൽ നടപ്പാക്കേണ്ട ശാസ്ത്രീയമായ ജീവിത രീതികളാണ് പ്രധാനമായും നിർദ്ദേശങ്ങളിലുള്ളത്. ലഹരി ഉപയോഗത്തിന്റെ മനഃശാസ്ത്രപരമായ അടിത്തറ മനസിലാക്കി പരിഹാര മാർഗങ്ങൾ കണ്ടെത്തണമെന്ന നിർദ്ദേശമാണ് ഇതിലുള്ളത്.

ബാല്യം മുതൽ ശാസ്ത്രീയമായ ജീവിതചര്യകൾ,അടിമപ്പെട്ട മനസുകളെ നേർവഴിയിലേക്ക് നയിക്കൽ,കർശന നിയന്ത്രണങ്ങൾ, പരിഹാരത്തിലേക്കുള്ള ചുവടുവയ്പുകൾ എന്നിങ്ങനെ നാല് ഭാഗങ്ങളായി തയ്യാറാക്കിയ റിപ്പോർട്ടാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തുടർ നടപടികൾക്കായി പരിഗണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL