SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.51 PM IST

ഡ്രൈ ഡേയ്ക്ക് അനധികൃത ബിയർ കച്ചവടം, എക്സൈസ് സംഘം 257 ലിറ്റർ പിടികൂടി

വിഴിഞ്ഞം: ഡ്രൈഡേയ്ക്ക് അനധികൃത കച്ചവടം നടത്തിയ ബിയർ പാർലറിൽ നിന്ന് 257 ലിറ്റർ ബിയർ എക്സൈസ് സംഘം പിടികൂടി. ഹവ്വാ ബീച്ചിനു സമീപത്തെ മറൈൻ പാലസ് ഹോട്ടലിനോടനുബന്ധിച്ചുള്ള ബിയർ പാർലറിൽ നിന്നാണ് ഇന്നലെ ബിയർ പിടികൂടിയതെന്ന് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ.ഹിരോഷ് പറഞ്ഞു.

ലൈസൻസ് നിബന്ധന ലംഘിച്ച സ്ഥാപനത്തിനെതിരെ കേസെടുത്തു. ഡ്രൈഡേയിൽ വൻ തോതിൽ കച്ചവടം നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് മഫ്‌തിയിലെത്തി 5 കുപ്പി ബിയർ വാങ്ങുകയായിരുന്നു. പാർലറിനു പുറത്ത് മതിൽ വഴി ഇരട്ടി വിലയ്ക്കായിരുന്നു കച്ചവടമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. 32 കെയ്സുകളിലായി സൂക്ഷിച്ചിരുന്ന 396 കുപ്പി ബിയറാണ് പിടിച്ചെടുത്തത്.

സർക്കിൾ ഇൻസ്പെക്‌ടറെ കൂടാതെ പ്രിവന്റീവ് ഓഫിസർമാരായ ആർ.എസ്.രഞ്ജിത്ത്,എൻ.പി.കൃഷ്‌ണകുമാർ,എം.വിശാഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ ആരോമൽ രാജൻ,ജി.യു.ഗോകുൽ, ജി.ഹരിപ്രസാദ്,വി.എസ്.ശരൺകുമാർ,വൈ.അഭിജിത്ത്,അക്ഷയ് അനിൽശ്രീ എന്നിവർ ഉൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL