SignIn
Kerala Kaumudi Online
Friday, 25 September 2026 4.01 AM IST

മാമം ജംഗ്ഷനിൽ 'വളവ്' ഒരു കുരുക്ക്

mamathu-car-edichu

ആറ്റിങ്ങൽ: ദേശീയപാതയിൽ മാമം ജംഗ്ഷന് സമീപത്തെ വളവ് അപകടക്കെണിയാകുന്നു.മാമം ജംഗ്ഷന് സമീപം തിരക്കേറിയ ഭാഗത്തോട് ചേർന്ന വളവാണ് കെണിയായി തീർന്നിരിക്കുന്നത്.

വലിയകുന്ന് താലൂക്ക് ആശുപത്രി,ചിറ്റാറ്റിൻകര - ഇട‌യ്ക്കോട് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുന്നത് ഈ വളവിനോട് ചേർന്നാണ്.ഈ വഴി ദേശീയ പാതയിലേക്ക് കയറുന്ന വാഹനങ്ങൾക്കും,തിരിച്ചിറങ്ങുന്ന വാഹനങ്ങൾക്കും വളവ് വളരെയേറെ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.

റോഡിന്റെ കിഴക്ക് വശത്തായി പലയിടത്തും റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ഇളകിമാറി വൻകുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതും അപകടഭീഷണി ഉയർത്തുന്നു.റോഡിന്റെ വശം ചേർന്ന് വരുന്ന വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.

മാമത്ത് ദേശീയപാതയിലെ അപകടക്കെണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാത അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെത്തി എസ്റ്റിമേറ്റ് കണക്കാക്കി.എന്നാൽ ഭരണാനുമതി വൈകുന്നതാണ് പണികൾ നടക്കാൻ തടസമായി പറയുന്നത്. എത്രയും വേഗം തടസങ്ങൾ നീക്കി നിർമ്മാണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒപ്പം മൺത്തിട്ടയും കാട്ടുചെടികളും

ദേശീയപാത റോഡ് പുറമ്പോക്കിലെ പാതയോരത്തെ മൺതിട്ടയും,അവിടെ വളർന്ന് പന്തലിച്ച് നിൽക്കുന്ന വള്ളിപ്പടർപ്പുകളും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.പലപ്പോഴും തലനാരിഴയ്ക്കാണ് വൻ അപകടങ്ങൾ ഒഴിവാകുന്നത്.

നാട്ടുകാരുടെ ആവശ്യം

1) ദേശീയപാത പുറമ്പോക്കിലെ മൺതിട്ട നീക്കം ചെയ്യണം

2) ബൈ റോഡുകൾ സന്ധിക്കുന്ന ബെൽ മൗത്തുകൾ വികസിപ്പിക്കണം

ഒരു ദിവസം രണ്ടപകടം

കഴിഞ്ഞ ദിവസം ഇവിടെ രണ്ട് അപകടങ്ങൾ നടന്നു.പുലർച്ചയോടെ കരുനാഗപ്പള്ളി സ്വദേശികൾ എയർപോർട്ടിലേക്ക് പോയ വാഹനം,നഗരസഭ സ്ഥാപിച്ചിരുന്ന തെരുവ് വിളക്കുകൾ തകർത്ത് മൺതിട്ടയിലേക്ക് ഇടിച്ചു കയറി.വൈകിട്ടുണ്ടായ മറ്റൊരു അപകടത്തിൽ സൂപ്പർഫാസ്റ്റും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചു.രണ്ട് അപകടങ്ങളിലും വാഹനങ്ങൾ തകർന്നുവെങ്കിലും ആളപായമില്ല.

മാമം ജംഗ്ഷൻ മുതൽ മാമം പാലം വരെയുള്ള ഭാഗത്ത് റോഡിന്റെ വശങ്ങളിലെ ഉയരക്കുറവും അപകട ഭീഷണി ഉയർത്തുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL